ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി. സ്വന്തം സ്റ്റേഡിയത്തില്‍ രണ്ട് ജയവുമായി മുംബൈക്ക് വണ്ടി കയറിയ ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിഞ്ഞു.
മുംബൈ സിറ്റി എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
ഐഎസ്‌എല്‍ പത്താം പതിപ്പില്‍ മുംബൈയുടെ രണ്ടാം ജയമാണിത്. ബ്ലാഴ്‌സ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയും. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് വീണു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്റ്റേഴ്സ് ആറ് പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഉണ്ടായിരുന്ന രണ്ടാം സ്ഥാനത്ത് മുംബൈ എത്തി. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്. അതിനിടെ അവസാന പത്ത് മിനിറ്റില്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് മത്സരത്തിന്റെ നിറം കെടുത്തി.
ആദ്യ പകുതിയുടെ 68 ശതമാനവും മുംബൈയാണ് പന്തിനെ നിയന്ത്രിച്ചത്. പക്ഷേ ആദ്യ ഗോള്‍ പിറന്നത് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ്. സീസണില്‍ മികച്ച ഫോമിലുള്ള ജോര്‍ജ് പെരേര ഡയസാണ് വലചലിപ്പിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ഡാനിഷ് ഫാറൂഖാണ് ഗോള്‍ നില തുല്യമാക്കിയത്. പക്ഷേ 68-ാം മിനിറ്റില്‍ മുംബൈ സിറ്റി വീണ്ടും മുന്നിലെത്തി. ഇത്തവണ ലാലാംഗ്മാവിയ റാല്‍റ്റെ മുംബൈയ്ക്കുവേണ്ടി വലചലിപ്പിച്ചു.
Content Highlights:First defeat for Kerala Blasters in the Indian Super League
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !