സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. ഈ മാസം 16ന് വ്യാപാരികള്‍ റേഷൻ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.
വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണം, കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ മുഴുവൻ തുകയും ലഭ്യമാക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
16-ാം തിയതി സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നല്‍കേണ്ട കമ്മിഷൻ ഒക്ടോബര്‍ ആദ്യവാരം പിന്നിട്ടിട്ടും സംസ്ഥാനത്തെ 14,157 റേഷൻകടയുടമകള്‍ക്ക് കിട്ടിയിട്ടില്ല. റേഷൻ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Ration shops in the state will be closed on 16th of this month
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !