സമസ്തയുടെ മസ്തിഷ്‌കം മുസ്ലീം ലീഗിനൊപ്പമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

0

മലപ്പുറം:
സമസ്തയുടെ മസ്തിഷ്‌കം മുസ്ലീം ലീഗിനൊപ്പമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തലയിരിക്കുമ്ബോള്‍ വാലാടുന്ന സ്വഭാവം ശരിയല്ല.

തട്ടമിടുന്നവരെ പ്രകോപിപ്പിച്ച പരാമര്‍ശത്തെയാണ് മുസ്ലീം ലീഗ് എതിര്‍ത്തത്. അതിനെ വേറെ തരത്തില്‍ വഴി തിരിച്ചുവിടാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. ഇക്കാര്യത്തില്‍ അനാവശ്യ വിവാദത്തിന് സമയമില്ലെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തട്ടമിടുന്നവരെ പ്രകോപിപ്പിക്കുന്ന പരാമര്‍ശത്തെയാണ് മുസ്ലീം ലീഗ് എതിര്‍ത്തത്. അതാണ് പാര്‍ട്ടി വക്താവ് പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ വേറെ തരത്തില്‍ വഴി തിരിച്ചുവിടാനാണ് ശ്രമം നടത്തുന്നത്. തന്റെ പരാമര്‍ശം സമസ്തയുടെ ജിഫ്രി തങ്ങളെയോ മറ്റാരെയും ഉദ്ദേശിച്ചല്ലെന്ന് അദ്ദേഹം തന്നെ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റാരും പറയുന്നതല്ല അദ്ദേഹം പറയുന്നതാണ് പാര്‍ട്ടി വിശ്വസിക്കുന്നത്

തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട് സമസ്തയുടെ നേതാക്കള്‍ ആരും തന്നെ മുസ്ലീം ലീഗിന്റെ അഭിപ്രായം തേടുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. സമസ്തയുടെ മസ്തിഷ്‌കം മുസ്ലീം ലീഗിനൊപ്പമാണ്. എന്നും അങ്ങനെ തന്നെയാണ്. ലീഗും സമസ്തയുമായി യോജിച്ചാണ് മുന്നോട്ട് പോകുന്നത്. തലയിരിക്കുമ്ബോള്‍ വാലാടുന്ന സ്വഭാവം ശരിയല്ല. സമസ്തയും മുസ്ലീം ലീഗും തമ്മില്‍ ഇന്നേവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ജിഫ്രി തങ്ങളോ സമസ്തയുടെ മറ്റ് ഉന്നത നേതാക്കള്‍ ആരുംം തന്നെ ലീഗിനെക്കുറിച്ച്‌ അങ്ങനെ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്ത നേതാക്കളുടെ കത്തിനെക്കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അത്തരമൊരു കത്തിന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം സ്വഭാവിക പ്രത്യാക്രമണമാണ്. അക്രമണമോ, പ്രത്യാക്രമണമോ അല്ല രാഷ്ട്രീയമായി പരിഹാരം കാണുകയാണ് വേണ്ടത്. ഇതില്‍ ലോകരാഷ്ട്ര സംഘടന ഇടപെടണം. കൂട്ടക്കൊലയിലൂടെയുള്ള മോചനമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Panakkad Sadiqali Shihab Thangal says Samasta's brain is with Muslim League

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !