കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നു വൻ ഗതാഗതക്കുരുക്ക്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലോറി കുടുങ്ങിയത്. അപ്പോൾ മുതൽ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേൽ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്.
അമിത ഭാരവുമായി വന്ന മൾട്ടി ആക്സിൽ ലോറിയാണ് കുടുങ്ങിയത്. ലോറി കുടുങ്ങിയ ഘട്ടത്തിൽ ചെറു വാഹനങ്ങൾ ഒറ്റ വരിയിലൂടെ കടത്തി വിട്ടു. എന്നാൽ മൈസൂരിൽ നിന്നുള്ള ബസും കുടുങ്ങിയതോടെ ഗതാഗതം പൂർണമായി നിലച്ചു. ചുരത്തിന്റെ രണ്ട് ഭാഗത്തും വാഹനങ്ങൾ കുടുങ്ങി.
അവധി ദിനമായതിനാലും രണ്ട് ദിവസങ്ങൾ അവധി നീളുന്നതിനാലും വൻ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. വൈകീട്ടോടെ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയപ്പോൾ കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് ജനം ചുരത്തിൽപ്പെട്ടത്. കുടിവെള്ളം പോലും കിട്ടാതെ പലരും വലഞ്ഞു.
Content Highlights: First the lorry, then the bus got stuck; Huge traffic jam at Thamarassery Pass from noon; The people are stuck
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !