വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ഒക്ടോബർ 23 മുതൽ 28 വരെ അത്തിപ്പറ്റയിൽ വെച്ചു നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
23ന് (തിങ്കൾ) വൈകീട്ട് 4 മണിക്ക് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ ഉറൂസ് മുബാറകിനു തുടക്കമാകും. തുടർന്ന് 4:30നു നടക്കുന്ന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും.
സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.
അബ്ദുൽ വാഹിദ് മുസ്ലിയാർ ആമുഖ ഭാഷണം നിർവഹിക്കും.
സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ , എം പി മുസ്തഫൽ ഫൈസി ,ഇ സ് ഹസൻ ഫൈസി എറണാകുളം, അബ്ദുസലാം ബാഖവി വടക്കേകാട്, ആലിപ്പു മുസ്‌ലിയാർ വളപുരം തുടങ്ങിയവർ സംസാരിക്കും. സ്വലാത്ത് മജ്ലിസ് വൈകുന്നേരം 6:30 നു നടക്കും.
സയ്യിദ് വി.പി പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ, സയ്യിദ് ഫള്ൽ തങ്ങൾ മേൽമുറി, യു കുഞ്ഞാലു ബാഖവി വെങ്ങാട്, ഇ കെ മൊയ്‌ദീൻ ഹാജി പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകും.
24ന്(ചൊവ്വ)) രാവിലെ 11 മണിക്ക് 'ഹല്ഖത്തുദിക്ർ' ആത്മീയ സദസ്സ് നടക്കും. വൈകുന്നേരം 4 മണിക്ക് സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂരിന്റെ നേതൃത്വത്തിൽ സ്മരണീയം സെഷൻ നടക്കും. മഗ് രിബ് നിസ്‌കാരാന്തരം മത പ്രഭാഷണ സദസ്സ് നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. നൗഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാഷണം നടത്തും. മഞ്ഞളാം കുഴി അലി എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും. ഫത്ഹുൽ ഫത്താഹിന് കീഴിൽ നടന്ന മീലാദ് വിളംബര റാലിയിൽ ആദ്യ മൂന്ന് സ്ഥാനം നേടിയ മദ്‌റസ-ദർസ്-അറബി കോളേജുകൾക്കുള്ള സമ്മാനവിതരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നടത്തും.
25ന്(ബുധൻ) രാവിലെ 9 മണിക്ക് ഫത്ഹുൽ ഫത്താഹ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർഥി സംഘടന 'സുഫ്ഫ' സംഘടിപ്പിക്കുന്ന തസവുഫ് അക്കാഡമിക് സെമിനാർ നടക്കും. വിഷയാധിഷ്ഠിതമായ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ശൈഖ് ജീലാനി അനുസ്മരണ സദസ്സിൽ അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ അനുസ്മര പ്രഭാഷണം നിർവഹിക്കും.
മഗ് രിബ് നിസകരാനന്തരം നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നിർവഹിക്കും.
26ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണവും പ്രാർഥനാ സദസ്സും നടക്കും.
സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് അബ്ദുറഷീദലി തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
വൈകുന്നേരം 7 മണിക്ക് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന മത പ്രഭാഷണ സദസ്സിൽ അഹ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നിർവഹിക്കും.
27ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് ശൈഖ് അബ്ദുൽ ഖാദിർ ഈസ തങ്ങളുടെ അനുസ്മരണ സദസ്സ് നടക്കും. സയ്യിദ് മാനു തങ്ങൾ വെള്ളൂർ, അബ്ദുൽ ഗഫൂർ അൽ ഖാസിമി തുടങ്ങിയവർ നേതൃത്വം നൽകും.
വൈകുന്നേരം നടക്കുന്ന എസ് വൈ എസ് വെസ്റ്റ് ജില്ലാ മജ് ലിസുന്നൂർ ആത്മീയ സദസ്സ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മജ് ലിസുന്നൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
ഹസൻ സഖാഫി പൂക്കോട്ടൂർ കെ കെ എസ് തങ്ങൾ വെട്ടിച്ചിറ,സി എച് ത്വയ്യിബ് ഫൈസി,മൂസ ഹാജി കാടാമ്പുഴ സംബന്ധിക്കും.
28ന് (ശനി) രാവിലെ 8 മണിക്ക് സിംസാറുൽ ഹഖ് ഹുദവി മതപ്രഭാഷണം നടത്തും. തുടർന്ന് 10 മണിക്ക് നടക്കുന്ന സമാപന ഖത്മുൽ ഖുർആൻ പ്രാർത്ഥനാ മജ്ലിസ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ് വി കൂരിയാട് മുഖ്യ പ്രഭാഷണം നിർവഹിക്കും. സമാപന പ്രാർഥനയ്ക്ക് കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. എം ടി അബ്ദുല്ല മുസ്‌ലിയാർ, ഇ ടി മുഹമ്മദ് ബഷീർഎം പി, കെ പി എ മജീദ് എം എൽ എ, നജീബ് കാന്തപുരം, സയ്യിദ് ഖാസിം കോയ തങ്ങൾ, കെഎസ് എ തങ്ങൾ കൊളമംഗലം,എ പി സബാഹ് മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിപി ഹംസ ഹാജി അത്തിപ്പറ്റ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് 11 മണിക്ക് കാൽ ലക്ഷം പേർക്കുള്ള അന്നദാനം നടക്കും. അന്നദാന വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, ഖാസിം കോയ തങ്ങൾ എടയൂർ, സി പി ഹംസ ഹാജി അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, എ പി മൊയ്‌ദീൻ കുട്ടി ഹാജി, നൂറുദ്ധീൻ ഹുദവി കൂരിയാട്, ഫാറൂഖ് വാഫി അത്തിപ്പറ്റ,അബു ഹാജി പൂക്കാട്ടിരി , എം.പി ഇബ്റാഹീം , സകരിയ വെങ്ങാട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Attipatta Ustad 5th Uroos starts tomorrow.. Food donation for quarter lakh people on Saturday..
ഏറ്റവും പുതിയ വാർത്തകൾ:
.jpeg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !