ഇരുചക്ര വാഹനത്തില്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി വാഹനത്തിനു ഉണ്ടാവുന്ന ആഘാതങ്ങള്‍, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കാന്‍ ജാഗ്രത കൂടിയേ തീരു. ഒന്‍പത് മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നാലു വയസ്സ് വരെ പ്രായമായ കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററിന് മുകളിലേക്ക് പോകാന്‍ പാടില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന പുതിയ ചട്ടത്തില്‍ ഇക്കാര്യം പറയുന്നതായും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.
കുറിപ്പ്:
നമ്മളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ ഒരു മാതൃക ഈ ചിത്രത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ !
ഇരുചക്ര വാഹനത്തില്‍ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടി സുരക്ഷയ്ക്കായി ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നു, കൂടാതെ കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെല്‍റ്റിനാല്‍ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങള്‍ ഏല്‍ക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കാന്‍ ഇത് സഹായകമാണ്.
ഒന്‍പത് മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസിക്കിള്‍ ഹെല്‍മെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കിമി സ്പീഡില്‍ കൂടാന്‍ പാടില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ നടപ്പിലായി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉള്‍പ്പെടുത്തി
Content Highlights: Some things to keep in mind while taking kids on a two wheeler..
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !