ലോകകപ്പില്‍ ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. ടീമിലെ മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ, ഗില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
2023ല്‍ കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് ഗിൽ. 1230 റണ്‍സുമായി ഏകദിനത്തില്‍ ഫോര്‍മാറ്റിലേയും നമ്പര്‍ വണ്‍ ആണ് താരം.
ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്നു വീണ്ടും ഗില്ലിനായി മെഡിക്കല്‍ പരിശോധനകളുണ്ട്. ഇതിനു ശേഷമാകും ആദ്യമത്സരത്തില്‍ ഗില്ലിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്ന തീരുമാനം ഉണ്ടാകൂ. നിലവില്‍ ബിസിസിഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയില്‍ ഗില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യമത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടില്ല എന്നാണ്. ഗില്ലിന് പകരം ക്യാപ്റ്റന്‍ രോഹിതിനൊപ്പം കെ എല്‍ രാഹുല്‍ അല്ലെങ്കില്‍ ഇഷാന്‍ കിഷനോ ആകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക.
Content Highlights: Gill is diagnosed with dengue fever; He might miss the first match against Australia in the World Cup
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !