വിപുലമായ സവിശേഷതകളോടെ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍; ഫീച്ചറുകള്‍ അറിയാം | Explainer

0

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ രാജ്യത്തിന് സമ്മാനിച്ചത്.

കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്ബത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് പ്രധാനമന്ത്രിയുടെ സമ്മാനം. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് സ്‍മോക്ക ഡിറ്റക്ഷൻ സെൻസറുകള്‍. പുകയുടെ സാനിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിൻ ഉടനടി നിര്‍ത്തുന്ന ഈ സെൻസറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഉണ്ട്.


അതായത് ടോയിലറ്റില്‍ കയറി പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിൻ ഉടനടി നില്‍ക്കും. എന്നാല്‍ ടോയിലറ്റിനുള്ളില്‍ ഇത്തരം സംവിധാനമുണ്ടെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരൂര്‍, പട്ടാമ്ബി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. ടോയിലറ്റിനുള്ളില്‍ കയറി യാത്രക്കാരൻ പുകവലിച്ചതാണ് കാരണം. ട്രെയിൻ നിന്നതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. പുകവലിച്ചവരില്‍ നിന്ന് പിഴയീടാക്കി.

വന്ദേഭാരത് എക്സ്പ്രസില്‍ കോച്ച്‌, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങലില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. പുകയുടെ അളവ് ഈ സെൻസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതലായാല്‍ അവ ഓണാകും. ലോക്കോ കാബിൻ ഡിസ്‌പ്ലേയില്‍ അലാറം മുഴങ്ങും. ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനില്‍ തെളിയും. അലാറം മുഴങ്ങിയാല്‍ ട്രെയിൻ ഉടൻ നിര്‍ത്തണമെന്നാണ് നിയമം. റെയില്‍വേയുടെ സാങ്കേതികവിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിൻ സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ.


അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസില്‍ യാത്രക്കാരൻ പുകവലിച്ചത് വലിയ സംഭവമായിരുന്നു. ട്രെയിനില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്‍തതോടെ ട്രെയിൻ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികൻ ശൗചാലയത്തില്‍ കയറി പുകവലിച്ചതായിരുന്നു കാരണം. സിഗരറ്റ് കുറ്റി മാലിന്യ ബോക്സിലിട്ടതും പുക ഉയരാൻ കാരണമായി. നിലവില്‍ എല്‍.എച്ച്‌.ബി. വണ്ടികളിലെ എ.സി. കോച്ചുകളില്‍ സ്മോക്ക് സെൻസറുണ്ട്. പുക ഉയര്‍ന്നാല്‍ ട്രെയിൻ സ്വയം നില്‍ക്കും.

പരമ്ബരാഗത ഐ.സി.എഫ്. കോച്ചുകളിലും (എ.സി.യില്‍) സെൻസര്‍ ഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എല്‍.എച്ച്‌.ബി. കോച്ചുകളിലെ ശൗചാലയത്തിലും സെൻസര്‍ വെച്ചിട്ടുണ്ട്. വണ്ടിയിലെ തീപ്പിടിത്തം ഉള്‍പ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷയൊരുക്കുകയെന്നതാണ് ലക്ഷ്യം. അതിനാല്‍ വണ്ടിക്കകത്ത് പുകവലിച്ചാല്‍ പിഴയടയ്ക്കേണ്ടിവരും. ട്രെയിൻ വൈകാനും കാരണമാകും.


വമ്ബൻ അപ്ഡേറ്റുഖളോടെയാണ് പുത്തൻ വന്ദേ ഭാരതുകള്‍ ട്രാക്കില്‍ ഇറങ്ങിയിരിക്കുന്നത്. 
ആ ഫീച്ചറുകള്‍ എന്തൊക്കെയാണെന്ന് അറിയാം

കൂടുതല്‍ ചാരിയിരിക്കാവുന്ന സീറ്റ് (17.31 ഡിഗ്രിയില്‍ നിന്ന് 19.37 ഡിഗ്രിയായി വര്‍ദ്ധിച്ചു)

കുഷ്യൻ കൂടുതല്‍ മികച്ചതാക്കി

സീറ്റിന്റെ നിറം ചുവപ്പില്‍ നിന്ന് നീലയിലേക്ക് മാറി

സീറ്റുകള്‍ക്ക് താഴെയുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളിലേക്ക് മികച്ച ആക്സസ്

ഇക്കണോമിക്ക് ചെയര്‍ കാറുകളിലെ സീറ്റുകള്‍ക്കുള്ള ഉയര്‍ന്ന ഫുട്‌റെസ്റ്റ്

ഇക്കണോമിക്ക് ചെയര്‍ ക്ലാസിലെ അവസാന സീറ്റുകള്‍ക്കുള്ള മാഗസിൻ ബാഗ്

ടോയ്‌ലറ്റുകളില്‍ വെള്ളം പുറത്തേക്ക് തെറിക്കുന്നത് ഒഴിവാക്കാൻ ആഴത്തിലുള്ള വാഷ് ബേസിൻ

ടോയ്‌ലറ്റുകളിലെ ലൈറ്റിംഗ് ശക്തി 1.5 വാട്ടില്‍ നിന്ന് 2.5 വാട്ടായി വര്‍ദ്ധിപ്പിച്ചു

മികച്ച ഗ്രിപ്പിനായി ടോയ്‌ലറ്റ് ഹാൻഡില്‍ അധിക ട്വിസ്റ്റ്

മികച്ച ജലപ്രവാഹ നിയന്ത്രണത്തിനായി വാട്ടര്‍ ഫാസറ്റ് എയറേറ്റര്‍

എല്ലായിടത്തും ഒരേ നിറങ്ങള്‍ സഹിതം ടോയ്‌ലറ്റ് പാനലുകള്‍ക്ക് സ്റ്റാൻഡേര്‍ഡ് നിറങ്ങള്‍

വികലാംഗരായ യാത്രക്കാര്‍ക്ക് സൗകര്യമുള്ളിടത്ത്, വീല്‍ ചെയറുകള്‍ക്ക് റിസര്‍വ് പോയിന്റുകള്‍ നല്‍കാനുള്ള സംവിധാനം ഡ്രൈവിംഗ് ട്രെയിലര്‍ കോച്ചുകളില്‍ ഉള്‍പ്പെടുത്തി

മികച്ച സ്റ്റൈലിംഗിനും കോച്ചുകളിലെ പാനലുകളുടെ ശക്തിക്കുമായി മെച്ചപ്പെടുത്തിയ അപ്പര്‍ ട്രിം പാനലുകള്‍

അടിയന്തിര സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നതിനായി മെച്ചപ്പെട്ട ബോക്സ് കവര്‍

പാനല്‍ പശ്ചാത്തലവുമായി പൊരുത്തപ്പെടുന്നതിന് ബോര്‍ഡര്‍ലെസ് എമര്‍ജൻസി ടോക്ക് ബാക്ക് യൂണിറ്റ് (അടിയന്തര സാഹചര്യത്തില്‍ ഡ്രൈവറുമായി ആശയവിനിമയം നടത്താൻ)

അടിയന്തര ഘട്ടങ്ങളില്‍ മികച്ച ദൃശ്യപരതയ്ക്കായി കോച്ചുകളില്‍ അഗ്നിശമന ഉപകരണത്തിനായി സുതാര്യമായ ഡോര്‍ അസംബ്ലി

കോച്ചുകള്‍ കൂടുതല്‍ മനോഹരമാക്കാൻ സിംഗിള്‍ പീസില്‍ പരിഷ്‍കരിച്ച പാനലുകള്‍
പാനലുകളില്‍ ഇൻസുലേഷനുള്ള മികച്ച എയര്‍കണ്ടീഷനിംഗിന് മികച്ച എയര്‍ ടൈറ്റ്നസ്

കുറഞ്ഞ സുതാര്യതയോടെ മെച്ചപ്പെട്ട റോളര്‍ ബ്ലൈൻഡ് ഫാബ്രിക്

എളുപ്പത്തിലുള്ള അറ്റകുറ്റപ്പണികള്‍ക്കായി ട്രെയിലര്‍ കോച്ചുകളില്‍ ഇലക്‌ട്രിക്കല്‍ ഹാച്ച്‌ ഡോറുകള്‍

റെസിസ്റ്റീവ് ടച്ചില്‍ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് മാറിക്കൊണ്ട് ലഗേജ് റാക്ക് ലൈറ്റുകളുടെ സുഗമമായ ടച്ച്‌ നിയന്ത്രണങ്ങള്‍

മികച്ച ദൃശ്യപരതയ്ക്കും സൗന്ദര്യാത്മകതയ്ക്കും വേണ്ടി ഡ്രൈവിംഗ് ട്രെയിലര്‍ കോച്ചില്‍ ഏകീകൃത നിറമുള്ള ഡ്രൈവര്‍ ഡെസ്‍ക്

ലോക്കോ പൈലറ്റിന് എളുപ്പത്തില്‍ പ്രവേശിക്കാനും ജോലി ചെയ്യാനും വേണ്ടി ഡ്രൈവര്‍ കണ്‍ട്രോള്‍ പാനലിലെ എമര്‍ജൻസി സ്റ്റോപ്പ് പുഷ് ബട്ടണ്‍

കോച്ചുകള്‍ക്കുള്ളില്‍ എയറോസോള്‍ അധിഷ്ഠിത ഫയര്‍ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം മെച്ചപ്പെടുത്തി.

Content Highlights: New Vande Bharat trains with advanced features; Know the features

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !