കത്തുകളിലൂടെ സംവദിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ സചീവമാകുന്നതിന് മുന്‍മ്ബ് കത്തുകള്‍ വഹിച്ചിരുന് പങ്ക് വളരെ വലുതായിരുന്നു.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ആരാധകരോട് സംവദിക്കാന്‍ കത്തുകള്‍ പ്രചാരമായിരുന്നു. താരങ്ങള്‍ക്ക് ആരാധകര്‍ക്ക് കത്തയച്ചിരുന്ന കാലം. അങ്ങനെയൊരു കത്തിന്റെ ഓര്‍മ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ സിദ്ധിഖ്. 33 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ആരാധകന് സിദ്ധിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
നജീബ് മൂദാദി എന്നൊരാള്‍ മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത്. ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് തന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നു എന്ന അടികുറിപ്പോടെ സിദ്ധിഖ് കത്തിന്റെ പകര്‍പ്പ് പങ്ക്് വച്ചിരിക്കുന്നു. സിദ്ധിഖിനറേതായി റിലീസിന് ഒരുങ്ങുന്ന ഒരു ചിത്രം റാം ആണ്. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്.
Content Highlights: The greatest birthday present I ever got; Actor Siddique
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !