കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വെങ്ങളം സ്വദേശി ഷംസുദ്ധീൻ (26) ആണ് പിടിയിലായത്.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവമുണ്ടായത്. വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിലേക്ക് ഡോക്ടര്‍ വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ വെങ്ങളത്തെ വീട്ടില്‍ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഇറങ്ങി ഓടിയെങ്കിലും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
Content Highlights: He came to know about the harassment when he sought treatment for stomach ache; Youth arrested in POCSO case
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !