രണ്ടത്താണി: 'റോപ് എക്സ്കേപ്പ്' എന്ന മായാജാല വിദ്യയിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി രണ്ടത്താണി സ്വദേശി അജ്‌വദ് കാലടി. മെന്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായ അജ്‌വദ്, രണ്ടത്താണി സ്വദേശി കാലടി കുഞ്ഞഹമ്മദിന്റെ മകനാണ്.
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനുമായ ശ്രീ. ആർ.കെ. മലയത്ത് അജ്‌വദിന് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. മെന്റലിസ്റ്റ് ഷെരീഫ് മാസ്റ്റർ, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ നവംബർ 23-ന് കോഴിക്കോട് പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായി നടത്തിയ 'റോപ് എക്സ്കേപ്പ്' (Rope Escape) പ്രകടനമാണ് അജ്‌വദിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.
ഇന്റർനാഷണൽ ട്രെയിനറായ ഷെരീഫ് മാസ്റ്ററുടെ കീഴിൽ പരിശീലനം നേടിയ അജ്‌വദ് പത്ത് വർഷത്തോളമായി ഈ രംഗത്ത് സജീവമാണ്. വേർബൽ, നോൺ-വേർബൽ ഹിപ്നോട്ടിസം, മെസ്മറിസം, ഐ ഗെയിസ് ഹിപ്നോട്ടിസം എന്നിവയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. നിലവിൽ കോട്ടക്കൽ സൈക്കോ വെൽനെസ്സ് പാർക്കിൽ സൈക്കോളജിസ്റ്റും ചൈൽഡ് തെറാപ്പിസ്റ്റുമായി സേവനമനുഷ്ഠിക്കുന്നു.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ടാലെന്റ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേരത്തെ തന്നെ അജ്‌വദ് സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Amazing rope climb; Randathani native Ajwad Kalady enters World Wide Book of Records
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !