ഒഡീഷയിലെ നദീകരകളിൽ തിളങ്ങി നിൽക്കുന്ന ഗോൾഡൺ ഗ്രാസിന് സൗന്ദര്യം മാത്രമല്ല അലങ്കാര വസ്തുക്കളുടെ മനോഹാരിത കൂടിയുണ്ട്. ചാലിശ്ശേരിയിൽ നടക്കുന്ന പതിമൂന്നാമത് സരസ് മേളയിലെ 189-ാം നമ്പർ സ്റ്റാളിലെ ഒഡീഷ പുല്ലുകൊണ്ട് തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ വിപണി കീഴടക്കുകയാണ് .
ചെറിയ വീശറി , ഹാൻ്റ് ബാഗ്, കൊട്ട, വിവിധ തരം പെട്ടികൾ തുടങ്ങി നിരവധി ഉല്പന്നങ്ങളാണ് സ്റ്റാളിലുള്ളത്.ഒഡീഷ്യയിലെ ഗ്രാമീണ സ്വയം സഹായ സംഘത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രഗതി ഗോൾഡൺ ഗ്രാസ് പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങളാണ് മനോഹരങ്ങായ കരകൗശല വസ്തുക്കൾ തയ്യാറാക്കിയത്. മൂന്നുറിലധികം തൊഴിലാളികളുടെ അധ്വാനമാണ് ഈ മനോഹാരിതയ്ക്ക് പിന്നിൽ.നൂറ് രൂപ മുതലാണ് വില.
സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന സരസ് മേളയിൽ ആദ്യമായാണ് എത്തുന്നതെന്ന് സ്റ്റാളിന് നേതൃത്വം നൽകുന്ന സരോജിനി പറഞ്ഞു. മേളയുടെ മികച്ച സംഘാടനത്തിൽ വളരെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Content Summary: Odisha grass conquers the market at Saras Mela
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !