കളമശ്ശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശിയാണ്.
അതേസമയം, കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുന്ന സമയത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ചില സ്ഥലങ്ങളുടെ ചിത്രങ്ങളുള്‍പ്പെടുന്ന പേപ്പറുകള്‍ കണ്ടെത്തി. ഗുജറാത്തി സംസാരിക്കുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
കളമശ്ശേരി സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയും എന്‍എസ്ജിയും സംഭവസ്ഥലത്ത് എത്തി.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 'He planted the bomb in Kalamassery', the Kochi native surrendered at the police station and was questioned
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !