ഇനിമുതല്‍ 'പാസ്‌കീ' ഉപയോഗിച്ച്‌ പാസ്‌വേഡില്ലാതെ മൊബൈല്‍ ലോഗിന്‍ ചെയ്യാം

0
ആപ്പുകളിലേക്കും, വെബ്സൈറ്റുകളിലേക്കും ഇനി പാസ്‌കീ ഉപയോഗിച്ചു സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു.

പലപ്പോഴും മൊബൈലിനും ആപ്പുകള്‍ക്കും പാസ്‌വേഡ് ഇടുന്നത് പതിവാണ്. എന്നാല്‍ എപ്പോഴും ഇത് ഓര്‍മയിലിരിക്കുന്നില്ല എന്ന പ്രശ്‌നമാണ് ഗൂഗിള്‍ വഴി പരിഹാരമാവുന്നത്. മാത്രമല്ല, ഇത്തരത്തിലുള്ള പാസ്സ്‌കീ, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് പൂര്‍ണമായും തടയുവാനും കഴിയും.

ക്രിപ്റ്റോഗ്രഫിയെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ത്തന്നെ ഹാക്ക് ചെയ്യാനോ മോഷ്ടിക്കാനോ ഇത് ബുദ്ധിമുട്ടാണ്. ഉപയോക്താവിന്റെ എല്ലാ ഉപകരണങ്ങളിലും, വ്യത്യസ്ത ബ്രൗസറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഉടനീളം രഹിതമായി ബയോമെട്രിക് സ്‌കാനിങോ, പാറ്റേണോ, പിന്‍ നമ്ബറോ ഉപയോഗിച്ചോ കയറാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പാസ്‌വേഡുകളേക്കാള്‍ കൂടുതല്‍ സുരക്ഷിതവും എളുപ്പവുമായി ഉപയോഗിക്കാനാകുമെന്നു ഗൂഗിള്‍ പറയുന്നു.

പുതിയ Android ഫോണ്‍ അല്ലെങ്കില്‍ Windows 11 സംവിധാനമുള്ള ലാപ്‌ടോപ് പോലെയുള്ള പാസ്‌കീകളെ പിന്തുണയ്ക്കുന്ന ഒരു ഉപകരണമാണ് ഇതിനായി വേണ്ടത്.

Google-ല്‍ ഒരു പാസ്‌കീ സജ്ജീകരിക്കുന്നതിന്……….

. Google Passkeys ക്രമീകരണ പേജിലേക്ക് പോകുക

ന്മ'ഒരു പാസ്‌കീ സൃഷ്ടിക്കുക' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ന്മനിങ്ങളുടെ പാസ്‌കീ സൃഷ്ടിക്കാനും സ്ഥിരീകരിക്കാനും ഓണ്‍-സ്‌ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ന്മനിങ്ങളുടെ Google അക്കൗണ്ടിനായി ഒരു പാസ്‌കീ സൃഷ്ടിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യാനും പ്രധാന മാറ്റങ്ങള്‍ വരുത്തുമ്ബോള്‍ ഇത് നിങ്ങളാണെന്ന് സ്ഥിരീകരിക്കാനും നിങ്ങള്‍ക്ക് അത് ഉപയോഗിക്കാം.

ന്മപാസ്‌കീകളെ പിന്തുണയ്ക്കുന്ന മറ്റ് വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈന്‍ ഇന്‍ ചെയ്യാനും നിങ്ങളുടെ Google അക്കൗണ്ട് പാസ്‌കീ ഉപയോഗിക്കാം.

ഒരു പാസ്‌കീ ഉപയോഗിച്ച്‌ ഒരു വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ സൈന്‍ ഇന്‍ ചെയ്യാന്‍:
ന്മ'പാസ്‌കീ ഉപയോഗിച്ച്‌ സൈന്‍ ഇന്‍ ചെയ്യുക' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ന്മഅക്കൗണ്ടുകളുടെ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ Google അക്കൗണ്ട് തിരഞ്ഞെടുക്കുക.

ന്മനിങ്ങളുടെ വിരലടയാളം, മുഖം സ്‌കാന്‍ അല്ലെങ്കില്‍ പാറ്റേണ്‍, പിന്‍ സ്‌ക്രീന്‍ ലോക്ക് എന്നിവ ഉപയോഗിച്ച്‌ സ്ഥിരീകരിക്കുക.

ഇനി നിങ്ങള്‍ക്ക് സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്. പാസ് കീകളെ പിന്തുണയ്ക്കുന്ന ഏത് ഉപകരണത്തിലും വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈന്‍ ഇന്‍ ചെയ്യാന്‍ നിങ്ങളുടെ പാസ്‌കീകള്‍ ഉപയോഗിക്കാം.

Content Highlights:Henceforth mobile login without password can be done using 'Paskey'

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !