ഗൃഹോപകരണ കട കത്തിനശിച്ച സംഭവം: ഇൻഷുറൻസ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മിഷൻ വിധി

0

ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തിൽ ഉടമയ്ക്ക് 48,50,029 രൂപ ഇൻഷുറൻസ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മിഷൻ വിധി. മമ്പാട് സ്വദേശി വള്ളിക്കാടൻ യൂസഫിന്റെ പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ വിധി. 2018 ജൂലൈ 16ന് അർധരാത്രി യൂസഫിന്റെ അരീക്കോട് പത്തനാപുരത്തുള്ള ഗൃഹോപകരണ കട പൂർണമായി കത്തിനശിച്ചിരുന്നു. ഇൻഷൂറൻസ് കമ്പനി 13,37,048 രൂപ നൽകാൻ തയ്യാറായിയെങ്കിലും പരാതിക്കാരൻ സ്വീകരിച്ചില്ല. ഇൻഷൂറൻസ് സർവേയർ നൽകിയ റിപ്പോർട്ട് ശരിയല്ലെന്നും യഥാർഥ നഷ്ടം മറച്ചുവച്ചിരിക്കുകയാണെന്നും പരാതിക്കാരൻ കമ്മിഷൻ മുമ്പാകെ ബോധിപ്പിച്ചു. 68,10,892 രൂപ ഇൻഷൂറൻസ് തുകയും 10,00,000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. തുടർന്ന് സ്റ്റോക്ക് രജിസ്റ്ററും സർവേ റിപ്പോർട്ടും പരിശോധിച്ച കമ്മിഷൻ നേരത്തെ ഇൻഷൂർ കമ്പനിയുടെ സർവേയർ തന്നെ തയ്യാറാക്കിയ 48,50,029 രൂപയുടെ റിപ്പോർട്ട് മറച്ചുവച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷവും യഥാർഥ നഷ്ടമായ 48,50,029 രൂപയും ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉത്തരവിട്ടു. കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണം. ഒരുമാസത്തിനകം പണം നൽകാത്തപക്ഷം 12 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞു. പരാതിക്കാരന് വേണ്ടി അഡ്വ. കെ.ടി സിദ്ധീഖ് ഹാജരായി.


Content Highlights: Home appliance shop fire incident: Consumer commission verdict to pay insurance amount and Rs 2 lakh compensation

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !