മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍. കേരളത്തിന് പുറമെ ആഗോള ബോക്‌സ് ഓഫീസ് വരുമാനം കൂടി ചേര്‍ത്താണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
വലിയ പ്രൊമോഷനൊന്നുമില്ലാതെ എത്തിയ കണ്ണൂര്‍ സ്‌ക്വാഡിന് തുടക്കത്തില്‍ തന്നെ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണമാണ് ഗുണമായത്.
സഹോദരന്‍ റോണിയുടേയും സുഹൃത്ത് മുഹമ്മദ് ഷാഫിയുടേയും തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോബി വര്‍ഗീസ് രാജാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖറിന്റെ വേഫെറെര്‍ വിതരണത്തിന് എത്തിച്ചു.
ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രമായിട്ടാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തിയത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്ബോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും മമ്മൂട്ടിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തിയിരുന്നു. മാത്രവുമല്ല കണ്ണൂര്‍ സ്‌ക്വാഡില്‍ ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളതുമാണ്. കേസ് അന്വേഷണമാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമയില്‍ ഉദ്വേഗജനകമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിരിക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.
Content Highlights: Mammootty film Kannur Squad in 50 crore club | മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !