ഹൈദരാബാദ് : മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും, കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളില്‍ എൻഐഎ റെയ്ഡുകള്‍.
ഇന്നലെയായിരുന്നു രണ്ട് സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍ രാവിലെ മുതല്‍ റെയ്ഡുകള്‍ നടന്നത്. 2020-ല്‍ മുൻചിങ്ങിപ്പുട്ടു എന്ന ഗ്രാമത്തില്‍ മാവോയിസ്റ്റ് യോഗങ്ങള്‍ നടക്കാറുണ്ടെന്നാരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകള്‍. ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്ന് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. പ്രഗതിശീല കാര്‍മിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനാ പ്രവര്‍ത്തകൻ ചന്ദ്രനരസിംഹുലുവിനെയാണ് അറസ്റ്റ് ചെയ്തത്.
ചന്ദ്രനരസിംഹുലുവില്‍ നിന്ന് പിസ്റ്റളും 14 ബുള്ളറ്റുകളും പിടിച്ചെടുത്തതായി എൻഐഎ പറഞ്ഞു. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരില്‍ പലരുമെന്നും എൻഐഎ പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്ന് ലാപ്ടോപ്പുകളും ഫോണുകളും മറ്റ് പുസ്തകങ്ങളും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിനെ ശക്തമായി അപലപിച്ച് ആന്ധ്രയിലെയും തെലങ്കാനയിലെയും സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം എൻഐഎ തലയ്ക്ക് വിലയിട്ട ഐഎസ് ഭീകരൻ ദില്ലിയില്‍ അറസ്റ്റിലായി. മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ആണ് അറസ്റ്റിലായത്. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്ക് ഒപ്പം കൂടുതല്‍ പേര്‍ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.
Content Highlights: NIA raids 62 places in Telangana and Andhra Pradesh
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !