ചെന്നൈ : തമിഴ്നാട്ടില്‍നിന്നുള്ള ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്നാട്.
സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ മുൻനിര്‍ത്തിയാണു ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.ശിവന്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണു സമ്മാനം പ്രഖ്യാപിച്ചത്. ചന്ദ്രയാൻ (1, 2) പ്രോജക്‌ട് ഡയറക്‌ടര്‍ മയില്‍സ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ ഡയറക്‌ടര്‍ വി.നാരായണന്‍, സതീഷ് ധവാന്‍ സ്‌പേസ് സെന്‍റര്‍ ഡയറക്‌ടര്‍ എ.രാജരാജന്‍, ചന്ദ്രയാൻ-3 പ്രൊജക്‌ട് ഡയറക്ടര്‍ പി.വീരമുത്തുവേല്‍, ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ് ഡയറക്‌ടര്‍ ജെ.അസിര്‍ പാക്കിയരാജ്, എം.ശങ്കരന്‍, എം.വനിത, നിഗര്‍ ഷാജി എന്നിവര്‍ക്കാണു സമ്മാനം.
ഈ 9 ശാസ്‌ത്രജ്ഞരുടെയും പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ 9 എൻജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാകും സ്‌കോളര്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്‌കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
Dr. K. Sivan, Dr. Mayilsamy Annadurai, Dr. V. Narayanan, Thiru. A. Rajarajan, Thiru. M. Sankaran, Thiru. J. Asir Packiaraj, Tmt. M. Vanitha, Tmt. Nigar Shaji, and Dr. Veeramuthuvel have made India and Tamil Nadu proud!
— M.K.Stalin (@mkstalin) October 2, 2023
Honoured to felicitate these remarkable space scientists… pic.twitter.com/Bph9xNNxYc
Content Highlights: Stalin announced Rs 25 lakh cash award to ISRO scientists from Tamil Nadu
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !