'വിശ്വമാനവികതക്ക് വേദവെളിച്ചം' എന്ന സന്ദേശവ്യമായി 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം രാജ്യത്ത് മുസ്ലിംകള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.ദില്ലിയില്‍ ക്ഷേത്രോത്സവത്തിന്റെ പ്രസാദം കഴിച്ചതിന്റെ പേരില്‍ ഭിന്ന ശേഷിക്കാരനായ മുഹമ്മദ് ഇസ്‌റാർ എന്ന മുസ്‌ലിം ബാലനെ തല്ലിക്കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സൂപ്രീം കോടതി നേരിട്ടിടപെടണം. സംസ്ഥാനത്ത് സാമൂഹ്യ സാമ്പത്തിക സര്‍വെ നടത്തി ഉദ്യോഗ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ ജാതി തിരിച്ചുളള സ്ഥിതിവിവര ക്കണക്ക് ശേഖരിച്ച് നിയമനങ്ങളില്‍ അവസര സമത്വം സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ സൗഹൃദ മുറ്റം പരിപാടി സംഘടിപ്പിക്കും. ഗൃഹ സമ്പര്‍ക്കം, പൊതു പ്രഭാഷണങ്ങള്‍, സമ്മേള സന്ദേശ യാത്ര, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
കെ എന്‍ എം മര്‍കസുദ്ദഅവ വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു പ്രസിഡന്റ് പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി, കെ ജെ യു സെക്രട്ടറി ഡോ.ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സി.എ സഈദ് ഫാറൂഖി,എം.അഹ്മദ് കുട്ടി മദനി, കെ.പി.സകരിയ്യ, എൻ.എം ജലീൽ , സി.മമ്മു, ഡോ. അനസ് കടലുണ്ടി, ഫൈസൽ നൻമണ്ട, സി. അബദുലത്തീഫ്, ജസീം സാജിദ്,റഫീഖ് നല്ലളം, സി.ടി ആയിശ, അഫ് നിദ പുളിക്കൽ, ആദിൽ നസീഫ്, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, ഡോ. അൻവർ സാദത്ത്, ഡോ. ഐ.പി സലാം, അബുസ് ലാം പുത്തൂർ, ബി.പി.എ ഗഫൂർ , കെ.പി അബ്ദുറഹ്മാൻ സുല്ലമി ഫഹീം പുളിക്കൽ പ്രസംഗിച്ചു.
Content Highlights: CPM is stabbing the Muslim community. To be terminated: KNM Markasuddava
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !