തൃശൂർ: ഒൻപതുവയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോൾ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോള്‍. ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്.
തിരികെ വരുമ്പോൾ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വീടിന് അടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടേതാണ് മാലിന്യക്കുഴി. കൊട്ടേക്കാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Nine-year-old boy's body in garbage pit
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !