അടൂര്‍: പത്തനാപുരത്ത് മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് നൂറ് വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ.
പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32)ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം.വിനോദിന്റെ അടുത്തബന്ധുവായ സ്ത്രീ, കേസില്‍ രണ്ടാം പ്രതിയായിരുന്നു. ഇവരെ കോടതി താക്കീത് നല്‍കി വിട്ടയച്ചു. കുട്ടിയുടെ, എട്ടുവയസ്സുള്ള മൂത്തസഹോദരിയായിരുന്നു കേസിലെ ദൃക്സാക്ഷി.
ഈ കുട്ടിയേയും വിനോദ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നുണ്ട്.മൂത്തകുട്ടി രണ്ടാംക്ലാസില്‍ പഠിക്കുമ്ബോള്‍, വീട്ടില്‍ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടര്‍ന്നാണ് അടൂര്‍ പോലീസിനെ സമീപിച്ചതും കേസെടുത്തതും.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിതാ ജോണ്‍ ഹാജരായി. 2021-ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.
Content Highlights: Sexually molested a three-and-a-half-year-old girl; accused gets 100 years in prison
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !