ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെഎസ്‌ഇബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.
വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കെഎസ്‌ഇബി അറിയിച്ചു.
താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വേണം അപേക്ഷയ്‌ക്കൊപ്പം സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടത്:
1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.
കുറിപ്പ്:
100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.
താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും.
1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല.
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.
Content Highlights: Small houses do not require ownership certificate to get electricity connection; That's all there is to do
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !