പാർട്ടി വഞ്ചിച്ചു; 25 വർഷത്തെ ബി.ജെ.പി. ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി

0

ചെന്നൈ:
നടി ഗൗതമി ബി ജെ പി വിട്ടു. പാർട്ടിയുമായുള്ള ഇരുപത്തിയഞ്ചുവർഷത്തെ ബന്ധമാണ് ഗൗതമി അവസാനിപ്പിച്ചത്. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാർട്ടിനേതാക്കൾ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. ഇരുപതുവർഷം മുമ്പ് തന്റെ വസ്തുവകകൾ കൈകാര്യം ചെയ്യാൻ അഴഗപ്പൻ എന്നയാളെ ഏൽപ്പിച്ചിരുന്നു. ഇയാൾ വിശ്വാസവഞ്ചന നടത്തിയെന്നും അതിനെതിരായുള്ള നിയമപോരാട്ടത്തിൽ പാർട്ടിയുടെ സഹായം തനിക്ക് കിട്ടിയില്ലെന്നുമാണ് ഗൗതമിയുടെ ആരോപണം. തന്നെ സഹായിച്ചില്ലെന്ന് മാത്രമല്ല അഴഗപ്പനൊപ്പം പാർട്ടി നിന്നുവെന്നും ഗൗതമി ആരോപിക്കുന്നു.


രാഷ്ട്ര നിർമ്മാണത്തിനായി 25 വർഷം മുമ്പാണ് ബി ജെ പിയിൽ ചേർന്നത്. എല്ലാ പ്രയാസങ്ങൾക്കിടയിലും തന്റെ അർപ്പണബോധം അംഗീകരിക്കപ്പെട്ടിരുന്നുവെന്നും ഗൗതമി പറയുന്നുണ്ട്. 'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജാപാളയം മണ്ഡലത്തിൽ പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. താഴേത്തട്ടിൽ പാർട്ടി ശക്തിപ്പെടുത്താനുള്ളനടപടികളുമായി ഞാൻ മുന്നോട്ടുപോയി. എന്നാൽ അവസാനനിമിഷം വാക്കുമാറ്റി. എങ്കിലും ഇതൊന്നും കാര്യമാക്കാതെ പാർട്ടിയോടുള്ള കൂറ് ഞാൻ തുടർന്നു. എന്നിട്ടും അഴഗപ്പനെ നിയമം മറികടക്കാൻ പാർട്ടി സഹായിച്ചു. എഫ് ഐ ആർ രജിസ്റ്റർചെയ്ത് നാൽപ്പതുദിവസം കഴിഞ്ഞിട്ടും അയാളെ ഒളിവിൽപ്പോകാൻ സഹായിച്ചു'- ഗൗതമി പറയുന്നു.


25കോടിയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ബിൽഡറായ അഴഗപ്പൻ, അയാളുടെ ഭാര്യ എന്നിവർക്കെതിരെയായിരുന്നു പരാതി. തന്റെ 46 ഏക്കർ ഭൂമി വിൽക്കാൻ സഹായിക്കാമെന്ന് അഴഗപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഒഫ് അറ്റോർണി നൽകി.അഴഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. തനിക്കും മകൾക്കും വധ ഭീഷണി ഉണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

Source:👇


Content Highlights: The party cheated; 25 years of BJP Actress Gauthami left the relationship

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !