കേരളത്തിലുടനീളം വിവിധ മേഖലകളിൽ സംഭവിച്ച പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും പകർച്ചവ്യാധികളിലും മറ്റു അത്യാഹിത സന്ദർഭങ്ങളിലും ജീവൻരക്ഷാദൗത്യങ്ങളിലും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന സന്നദ്ദ സേന കെ.ഇ.ടി എമർജൻസി ടീമിന്റെ മലപ്പുറം ജില്ലാ ജനറൽ ബോഡിയും ,ഐഡി കാർഡ് വിതരണവും , 22.10.2023 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തിരൂരങ്ങാടി മാക്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ രക്ഷാധികാരി ശ്രീ. കബീർ കാടാമ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റേറ്റ് പി.ആർ ഒ. /പ്രോഗ്രാം കൺവീനറുമായ ഫിർദൗസ് മൂപ്പൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഇൻ ചാർജ് ശ്രീ. വി എം ബഷീർ വെട്ടിച്ചിറ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ.മൊയ്തു അരങ്ങാടത്ത് ജനറൽ ബോഡി ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി. നിയാസ്പട്ടാമ്പി മുഖ്യപ്രഭാഷണവും, സ്റ്റേറ്റ് ട്രഷറർ നൗഷാദ് കാളിയത്ത്, ഐഡി കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു.
ഭാരവാഹികൾ: ഫിർദൗസ് മൂപ്പൻ തെന്നല (പ്രസിഡന്റ്), അയ്യൂബ് ആലത്തൂർപടി, ബാപ്പു അരീക്കോട് (വൈസ് പ്രസിഡന്റുമാർ), വി.എം. ബഷീർ വെട്ടിച്ചിറ (ജനറൽ സെക്രട്ടറി), ഷഹീദ് പരപ്പനങ്ങാടി, അഫ്സൽ എടപ്പാൾ (ജോയിന്റ് സെക്രട്ടറിമാർ), ഹർഷദ് താനൂർ(ട്രഷറർ)
Content Highlights: Malappuram District General Body of KET Emergency Team also distributed ID cards
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !