കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് അഴിക്കല്‍ ശ്രമകരം. ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ കുരുക്ക് വര്‍ധിക്കുന്ന സ്ഥിതിയാണ്.
വാഹനങ്ങളില്‍ വരുന്നവര്‍ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി വ്യക്തമാക്കി. അവധി ദിനങ്ങളായതിനാല്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കിയത്.
ചരക്കുലോറി കുടുങ്ങിയതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ച മുതല്‍ വൻ ഗതാഗതക്കുരുക്ക് തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലോറി കുടുങ്ങിയത്. അപ്പോള്‍ മുതല്‍ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേല്‍ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്.
അമിത ഭാരവുമായി വന്ന മള്‍ട്ടി ആക്സില്‍ ലോറിയാണ് കുടുങ്ങിയത്. ലോറി കുടുങ്ങിയ ഘട്ടത്തില്‍ ചെറു വാഹനങ്ങള്‍ ഒറ്റ വരിയിലൂടെ കടത്തി വിട്ടു. എന്നാല്‍ മൈസൂരില്‍ നിന്നുള്ള ബസും കുടുങ്ങിയതോടെ ഗതാഗതം പൂര്‍ണമായി നിലച്ചു. ചുരത്തിന്റെ രണ്ട് ഭാഗത്തും വാഹനങ്ങള്‍ കുടുങ്ങി.
അവധി ദിനമായതിനാല്‍ വൻ തിരക്കാണ് ചുരത്തില്‍ അനുഭവപ്പെട്ടത്. വൈകീട്ടോടെ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് ജനം ചുരത്തില്‍പ്പെട്ടത്. കുടിവെള്ളം പോലും കിട്ടാതെ പലരും വലഞ്ഞു.
Content Highlights: Traffic jam continues at Thamarassery pass; Travelers caught in a tangle
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !