മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ തവനൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ കെ.ടി.ജലീൽ എം.എൽ.എ
അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റുമാരായ സി.രാമകൃഷണൻ, അഡ്വ. യു സൈനുദ്ധീൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി സുബൈദ, സി.പി. നസീറ, സി.ഒ ശ്രീനിവാസൻ, വി. ശാലിനി, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നവംബർ 27ന് ഉച്ചക്ക് 2.30ക്ക് തവനൂർ മണ്ഡലം നവകേരള സദസ്സ് എടപ്പാൾ സഫാരി ഗ്രൗണ്ടിൽ നടക്കും. ഡോ.കെ.ടി ജലീൽ എംഎൽ.എ ചെയർമാനും പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.
Content Highlights: Tavanur Constituency New Kerala Constituency: Organizing Committee formed
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !