മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
1940ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗത്വം നേടിയ വി എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുന്നത് 1965ലാണ്. അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച വി എസ് ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് ഒന്‍പത് തവണ നിയമസഭയിലേക്ക് മത്സരിച്ച വി എസ് ഏഴ് പ്രാവശ്യവും വിജയിച്ചു. പരാജയം സംഭവിച്ചത് 1977ലും (അമ്പലപ്പുഴ) 1996ലും (മരാരിക്കുളം).
2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്വല ജയം നേടിയപ്പോള്‍ വി എസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും നാല് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. വി എസിന്റെ ഭരണമികവുകൊണ്ടാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനാകാതെ പോയതെന്നായിരുന്നു വിലയിരുത്തല്‍
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വി എസ് ആയിരുന്നു ഇടതിന്റെ മുഖമായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്കാര ചെയർമാന്റെ ചുമതലയായിരുന്നു വി എസിന്. പിന്നീടാണ് വി എസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതും പൂർണവിശ്രമത്തിലേക്ക് കടക്കുന്നതും. 99-ാം വയസില്‍ കോവിഡിനേയും മറികടന്നാണ് വി എസ് നൂറിന്റെ കരുത്തിലേക്ക് എത്തുന്നത്.
'ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം'; നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്റെ അഭിമാനമാണെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ആശംസാക്കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും പിണറായി കുറിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിഎസിന് ആശംസ നേര്‍ന്നു. വിഎസിന്റെ എട്ടു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം കൂടിയാണെന്ന് എംവി ഗോവിന്ദന്‍ ആശംസാക്കുറിപ്പില്‍ പറഞ്ഞു.
കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്നും സമരാനുഭവങ്ങളുടെ കരുത്തില്‍ നിന്നാണ് കേരളത്തിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വി എസ് എന്ന നേതാവ് ഉയര്‍ന്നതെന്നു പറഞ്ഞ അദ്ദേഹം വിഎസ് എന്ന വിപ്ലവകാരിക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഹൃദയത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
തോറ്റാല്‍ ഞാനല്ലല്ലോ തോല്‍ക്കുക, പാര്‍ട്ടിയല്ലേ; വി.എസ്
വാഗ്ദാനങ്ങള്‍ പാലിച്ച മുഖ്യമന്ത്രിയായിട്ടാണ് വി.എസ് അറിയപ്പെടുന്നത്. 2006 മേയ് 18ന് വി.എസ്.അച്ചുതാനന്ദന്‍ 82-ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി.
വി.എസ്. ജയിക്കുമ്ബോള്‍ പാര്‍ട്ടി തോല്‍ക്കുകയും പാര്‍ട്ടി ജയിക്കുമ്ബോള്‍ വി.എസ്. തോല്‍ക്കുകയുമെന്ന പതിവ് അവസാനിച്ചത് 2006ലാണ്. കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവ് മുഖ്യമന്ത്രിയായപ്പോഴും നിലപാടുകളില്‍ മാറ്റമുണ്ടായില്ല.
സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന നിരവധി ക്ഷേമപദ്ധതികളാണ് വി.എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കാന്‍ കറുത്തപൂച്ചകളും ജെസിബിയും ഇറങ്ങിയപ്പോള്‍ നെറ്റിചുളിച്ചവരിലും വിമര്‍ശനം ഉന്നയിച്ചവരിലും എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. 92 അനധികൃത കെട്ടിടങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ക്ഷേമ പെന്‍ഷനുകള്‍ 110 രൂപയില്‍ നിന്നും 400 രൂപയാക്കി ഉയര്‍ത്തിയും ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചും സാധാരണക്കാര്‍ക്ക് ആശ്വാസമേകി. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയവയിലും നിര്‍ണായക തീരുമാനം വി.എസ് മന്ത്രിസഭയുടേതായിരുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനവും മലയാള മിഷന്റെ തുടക്കവും ഇക്കാലത്താണ്. കര്‍ഷകരെ സഹായിക്കാന്‍ നെല്ലിന്റെ സംഭരണവില ഏഴ് രൂപയില്‍ നിന്നും 14 രൂപയായി ഉയര്‍ത്തി. വികസന, വ്യവസായ രംഗത്തും വനം പരിസ്ഥിതി മേഖലകളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ വി.എസ് എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ നവലോകം തുറന്നിട്ടും വി.എസ്.വിമര്‍ശകരുടെ വായടപ്പിച്ചു. ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കി. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിനെപ്പോലെ നിലപാട് എടുത്തതും വി.എസ് എന്ന മുഖ്യമന്ത്രിയെ കൂടുതല്‍ ജനകീയനാക്കി.
Content Highlights: Veteran Communist leader and former Chief Minister of Kerala VS Achuthanandan celebrates his 100th birthday today.
ഏറ്റവും പുതിയ വാർത്തകൾ:





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !