കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ പരാതിക്കാരി ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഉറപ്പ് നടപ്പായില്ലെന്നും ഹര്‍ഷിന ആരോപിച്ചു.
കേസില്‍ പ്രതിചേര്‍ത്ത രണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കഴിഞ്ഞ മാസമാണ് എസിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുമ്ബാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അത്യാവശ്യമായ മൊഴികളുടെയും തെളിവുകളുടെയും അഭാവത്തില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് മടക്കി.
ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് ഹര്‍ഷിന കടക്കുന്നത്. ഹര്‍ഷിനയ്‌ക്കൊപ്പമുണ്ടെന്ന് പറയുന്ന ആരോഗ്യമന്ത്രി നാവുകൊണ്ട് മാത്രമാണ് ഒപ്പമുള്ളതെന്നും പരാതിക്കാരി പറഞ്ഞു. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തില്‍ നീതി ലഭിച്ചിട്ടില്ലെന്നും ഹര്‍ഷിന കുറ്റപ്പെടുത്തി. പലരില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിൻറെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി താമസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് തിരിച്ചയക്കാൻ വൈകിയതില്‍ ഒത്തുകളിയുണ്ടെന്നും ഹര്‍ഷിന ആരോപിച്ചു.
Content Highlights: The health minister's assurances are only tongue-in-cheek; Harshina to perform sit-in satyagraha
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !