ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുമലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം.
വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറത്തനിന്നുള്ള 19കാരന്‍ അമിന്‍ ഷെരീഫ്, കണ്ണൂരില്‍ നിന്നുള്ള 24 കാരനായ അബ്ദുള്‍ റഫീക്ക്, പാലക്കാട് സ്വദേശിയായ 22കാരന്‍ ജബല്‍ ഷാ, കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ഇപ്പോള്‍ വെടിക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ട്രെയിന്‍ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുപത് പേരടങ്ങുന്ന പൊലീസ് സംഘം ഇവര്‍ സഞ്ചരിച്ച കോച്ച് വളഞ്ഞ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പാലക്കാട് നിന്ന് മധുരയിലെത്തിയ ഇവര്‍ അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാനയിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസിനോട് പറഞ്ഞു.
Content Highlights: Threats with a toy gun on the train; Four Malayali youths arrested in Tamil Nadu
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !