കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് NREG വർക്കേർസ് യൂണിയൻ, തൊഴിലുറപ്പു തൊഴിലാളികൾ സമരത്തിലേക്ക്

0
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് NREG വർക്കേർസ് യൂണിയൻ, തൊഴിലുറപ്പു തൊഴിലാളികൾ സമരത്തിലേക്ക്..

2005 ൽ UPA ഗവർമ്മെണ്ടിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനം ഉപയോഗിച്ച് ഇന്ത്യയിൽ പാവപ്പെട്ടവർക്കു വേണ്ടി വർഷത്തിൽ100 ദിവസത്തെ തൊഴിൽ നിയമം വഴി ഉറപ്പാക്കുന്ന പദ്ധതിയാണ് തൊഴിലുറപ്പു പദ്ധതി. പിന്നീടു വന്ന കേന്ദ്ര സർക്കാറുകൾ തൊഴിലുറപ്പിനെ അവഗണിച്ചു തുടങ്ങി. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയതോടെ ഈ പദ്ധതിക്കുവേണ്ടി ബഡ്ജറ്റിൽ നീക്കിവക്കുന്നതുകയിൽ വലിയ തോതിൽ കുറവു വരുത്തി. കഴിഞ്ഞ 4 വർഷത്തിനിടക്ക് നീക്കിവച്ച തുക പകുതിയിൽ താഴെയായി. കഴിഞ്ഞ വർഷം 90,000 കോടി വകയിരുത്തിയത് ഈ വർഷം 60,000 കോടിയായി ചുരുക്കി. അതിനും പുറമെ ഒരു കമ്മീഷനെ വച്ചു കൊണ്ട് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു മാത്രമായി ഈ പദ്ധതിയെ പരിമിതപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

സമയത്ത് കൂലി നൽകാതെ 100 ദിവസം പണി നൽകാതെ വേതനവ്യവസ്ഥയിൽ കാര്യമായ മാറ്റം വരുത്താതെ തൊഴിലാളികളെ ദ്രോഹിച്ചു കൊണ്ടിരിക്കയാണ്. ഈ വർഷം നീക്കിവച്ച തുക തീർന്നതുകൊണ്ട് ഇനി ഈ വർഷം തൊഴിൽ ലഭിച്ചാൽ പോലും മാർച്ചു മാസം കഴിഞ്ഞേ വേതനം ലഭിക്കു എന്ന സ്ഥിതിയാണ്. തൊഴിലാളികൾ ഈ പദ്ധതിയിൽ നിന്ന് സ്വയം റകാഴിഞ്ഞു പോകാൻ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. നിയമം മൂലം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി ആയതു കൊണ്ട് നിർത്തിവക്കാൻ കഴിയില്ല. 


മുമ്പു ചെയ്തിരുന്ന പല പ്രവർത്തികളും തുടർന്ന് ചെയ്യരുത് എന്നു വിലക്കി. ഇത്തരം സാഹചര്യങ്ങളിൽ ഈ പദ്ധതി തുടർന്നുo നിലനിർത്തുന്നതിനുo സമയത്ത് കൂലി ലഭിയ്ക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് പഞ്ചായത്ത് തലത്തിൽ ഉപരോധ സമരം നടത്തുന്നതിന്റെ ഭാഗമായി ഇന്ന്കൊളത്തൂർ പോസ്റ്റാഫീസ് ഉപരോധസമരം NREG വർക്കേർസ് യൂണിയൻ ജില്ലാകമ്മറ്റി അംഗം കെ.രാജഗോപാലൻ, പഞ്ചായത്ത് കമ്മറ്റി അംഗം സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനമായി വന്ന് സംസ്ഥാന കമ്മറ്റി അംഗം vP. അയ്യപ്പൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. സി. ലക്ഷ്മിദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീർ , മഹിളാ അസോസിയേഷൻ പ്രതിനിധി ബിന്ദു ,KSKTU പ്രതിനിധി മുരളി മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പഞ്ചായത് കമ്മററി അംഗം ശോഭന നന്ദി പ്രകാശിപ്പിച്ചു. 352 പേർ ഉപരോധ സമരത്തിൽ പങ്കെടുത്തു

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !