വളാഞ്ചേരി| (mediavisionlive.in) റീ ടാറിങ് നടത്തിയ റോഡ് അറുപതു ദിവസം പിന്നിട്ടപ്പോഴേക്കും പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ.
വളാഞ്ചേരി നഗരസഭ ഡിവിഷൻ നാല് കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് റോഡാണ് തകർന്നു തുടങ്ങിയത്.
ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് ഇക്കഴിഞ്ഞ ഏപ്രിൽ മാസം പകുതിയോടെയാണ് റീ ടാറിങ് നടത്തിയത്. ബ്ലോക്ക് ഓഫീസിനു സമീപം മുതൽ ചാത്തൻകാവ് ക്ഷേത്രം സ്റ്റോപ്പ് വരെയാണ് റീ ടാറിങ് ചെയ്തിരുന്നത്.ഈ റോഡിലാണ് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കാടാമ്പുഴ, വടക്കുംപുറം,കുളമംഗലം, എടയൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് ഒട്ടേറെ പേർ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. വളാഞ്ചേരിയിൽ നിന്നും മനക്കൽപടി വഴി കാടാമ്പുഴയിലേക്ക് ബസ് സർവീസുകളുമുണ്ട്. കുണ്ടും കുഴികളുമായി കിടന്നിരുന്ന ഈ റോഡ് റീ ടാറിങ് നടത്തിയതോടെ വലിയ ആശ്വാസത്തിൽ ആയിരുന്നു നാട്ടുകാർ.
രണ്ടു മാസങ്ങൾക്കിപ്പുറം റോഡ് തകർന്നു തുടങ്ങിയതോടെ വലിയ പ്രതിഷേധത്തിലാണ് ആളുകൾ.റോഡ് പ്രവൃത്തിയിൽ അഴിമതിയുണ്ടെന്നും അധികൃതർ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Valancherry Kavumpuram Block Office Road started collapsing 60 days after re-tarring; locals protest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !