SSF വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവത്തിന് സമാപനം.. വടക്കുംപുറം സെക്ടറിന് ഒന്നാം സ്ഥാനം.

0

വളാഞ്ചേരി : 
സമരസാഹിത്യങ്ങൾ എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് വളാഞ്ചേരി ഡിവി ഷൻ സാഹിത്യോത്സവ് സമാപിച്ചു. ഉദ്ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് കെ ദാരിമി എടയൂർ  ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യാതിഥിയായി. എസ് എസ് എഫ് കേരള എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് നിസാമി പ്രമേയ പ്രഭാഷണം നടത്തി. 

സാഹിത്യോത്സവിന്റെ ഭാഗമായി സമരസാഹിത്യങ്ങൾ എന്ന പ്രമേയത്തിൽ ചർച്ച സംഗമം നടന്നു. ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകി. 

സമാപന സമ്മേളനംകേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡണ്ട് അബ്ദുസ്സലാം അഹ്സനി  ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി, എസ് വൈ എസ്  മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി മുനീർ പാഴൂർ സംസാരിച്ചു. മുഹമ്മദ് അലി അധ്യക്ഷത വഹിച്ച സംഗമത്തിൽ ഹർഷദ് പുറമണ്ണൂർ  സ്വാഗതവും മുനീർ അഹ്സനി നന്ദിയും പറഞ്ഞു. ഡിവിഷൻ പരിധിയിലെ പത്ത് സെക്ടറുകളിൽ നിന്ന് രണ്ടായിരത്തോളം മത്സരാർത്ഥികൾ 132 ഇനങ്ങളിൽ മാറ്റുരച്ച സാഹിത്യോത്സവിൽ വടക്കുംപുറം സെക്ടർ ഒന്നാം സ്ഥാനവും ഇരുമ്പിളിയം, നടുവട്ടം സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഇരുമ്പിളിയം സെക്ടറിലെ മുഹമ്മദ് ജിയാദ്  കലാപ്രതിഭയും എടയൂർ സെക്ടറിലെ മുഹമ്മദ് നാസിഹ് സർഗ്ഗപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു.

SSF Valanchery Division Literary Festival concludes.. Vadakkumpuram sector wins first place.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !