ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം /പാങ്ങ് : മാതാപിതാക്കൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരിച്ചു. മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ കുഞ്ഞ് എസൻ എർഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു.
Source: madhyam
ഏറ്റവും പുതിയ വാർത്തകൾ:
പാങ്ങ് സ്വദേശികളായ ഹിറ ഹറീറ - നവാസ് എന്നിവർ കോട്ടക്കൽ എടരിക്കോട് പഞ്ചായത്തിൽ നോവപ്പടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇവിടെ വെച്ച് മഞ്ഞപ്പിത്തം ബാധിക്കുകയായിരുന്നെന്നാണ് വിവരം. ചികിത്സ ലഭിക്കാതെ ഇന്നലെ വൈകുന്നേരം കുഞ്ഞ് മരിച്ചു. ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് മരണം സ്ഥിരീകരിച്ചു. വൈകുന്നേരം 5.30ഓടെ ഇവർ മരണ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇന്ന് രാവിലെ കുഞ്ഞിന്‍റെ മൃതദേഹം വളാഞ്ചേരി പാങ്ങിലെ വീട്ടിലെത്തിച്ച് 8.45ന് ഖബറടക്കി.
ഇതിനുപിന്നാലെയാണ് ചികിത്സ നിഷേധിച്ച വിവരമറിഞ്ഞ് നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്തെത്തിയത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്യുപങ്ചർ ചികിത്സ നടത്തുന്നയാളാണ് മാതാവ് ഹിറ ഹറീറ. വീട്ടിൽ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് സുഖപ്രസവം വിവരിച്ച് ഇവർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകളും യുവതി ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കാടാമ്പുഴ പൊലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ആരോഗ്യ വകുപ്പ് സംഘം വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന് യാതൊരു പ്രതിരോധ കുത്തിവെപ്പും നൽകിയിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. മരണം നടന്നത് കോട്ടക്കൽ പൊലീസ് പരിധിയിലായതിനാൽ തുടരന്വേഷണം കോട്ടക്കൽ പൊലീസാകും നടത്തുക.
ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Source: madhyam
Content Summary: A one-year-old boy with jaundice died after his parents did not provide him with treatment, a complaint has been filed.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !