തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'ഭാരത് അരി'ക്ക് ബദലായി കേരളത്തിന്റെ 'കെ- അരി' വിതരണം ചെയ്യുന്നതില്‍ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്.
ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നല്‍കുന്നതെങ്കില്‍ കെ- അരി 25 മുതല്‍ 27 രൂപ വരെയായിരിക്കും വില.
നാഫെഡ് വിപണന കേന്ദ്രങ്ങള്‍ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാർഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന. റേഷൻ കാർഡ് ഉടമകള്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭ്യമാക്കും.
ചമ്ബാവ്, ജയ, കുറുവ അരികളായിരിക്കും വില്‍ക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നല്‍കും. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവില്‍ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാൻഡില്‍ ഉള്‍പ്പെടുത്തി റേഷൻ കാർഡുകാർക്ക് നല്‍കും.
പദ്ധതി ശുപാർശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മാർച്ച് ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനു മുൻപ് വിതരണം തുടങ്ങാനാണ് നീക്കം.
Content Summary: Kerala's 'K-Ari', cheaper than 'Bharat Ari' - will be distributed through ration shops
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !