തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ക്ലാസ് സമയത്ത് കുട്ടികള്‍ ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാട്ടർ ബെല്‍ സംവിധാനം നടപ്പാക്കുന്നു.
വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണക്കാട് വൊക്കേഷണല്‍ ആന്റ് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ നടക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍
വാട്ടർ ബെല്‍ സംവിധാനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സർക്കുലർ പുറത്തിറങ്ങി. തിങ്കളാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും വാട്ടർ ബെല്‍ മുഴക്കും. ഈ സമയത്ത് വെള്ളം കുടിക്കുന്നതിനായി അഞ്ച് മിനിറ്റ് ഇടവേളയും അനുവദിക്കും. വീടുകളില്‍നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ശുദ്ധജലം ഉറപ്പാക്കണമെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു.
Content Summary: 'Water bell' in schools morning and afternoon; Make sure children are drinking water
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !