വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എംപി എത്തി. വീട്ടുകാരുമായി രാഹുല്‍ഗാന്ധി സംസാരിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് കര്‍ണാടകയിലെ കാട്ടില്‍ നിന്നെത്തിയ ബേലൂര്‍ മഖ്‌നയെന്ന മോഴയാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ചത്.
കണ്ണൂരില്‍ നിന്നും റോഡു മാര്‍ഗമാണ് രാഹുല്‍ ഗാന്ധി രാവിലെ വയനാട്ടിലെത്തിയത്. അജീഷിന്റെ വീട്ടിലെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ഗാന്ധി, കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കത്തെ പോളിന്റെ വീട്ടിലെത്തും.
ഇതിനുശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. ഇതിനു ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിലേക്ക് പോകും. റസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും.
ഇതിനുശേഷം 12 മണിയോടെ രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. ഉച്ചയോടെ രാഹുല്‍ഗാന്ധി അലഹാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത്.
Content Summary: Rahul Gandhi in Wayanad; He reached the house of Ajeesh, who was killed in a katana attack
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !