ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും 4.8 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: After the release, Adujeevita's fake is on the internet
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !