വളാഞ്ചേരി : മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇലക്ഷനോടനുബന്ധിച്ച് വളാഞ്ചേരി എസ്.എച്ച്.ഒ സുനിൽദാസ് യു.എച്ച് നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിൽ മാരക പ്രഹര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ പിടികൂടി . ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി പ്രദേശത്ത് വെച്ച് വാഹന പരിശോധനകൾക്കിടയിലാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.സംഭവത്തിൽ നാല് പേർ അറസ്റ്റിലായി .
നടുവട്ടം സ്വദേശി സ്വാമിനാഥൻ ,റാഫി, ഉണ്ണിക്യഷ്ണൻ, രവി എന്നിവരാണ് അറസ്റ്റിലായത്
ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന മാരക പ്രഹര ശേഷിയുള്ള 1820 മീറ്റർ സേഫ്റ്റി ഫ്യൂസ്, 1125 ജലാറ്റിൻ സ്റ്റിക്കുകൾ ,3340 ഇലക്ട്രിക് ഡിറ്റനേറ്റര്‍ , 4000 ഓർഡിനറി ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത് .എസ് .ഐമാരായ ബിന്ദുലാല്‍ , ഹംസ ,സുധീർ, ബാബുരാജ് CPO മാരായ ഗിരീഷ് , ദീപു , SCPO ദീപക് , എന്നിവരടങ്ങിയ സംഘമാണ് സ്ഫോടക വസ്തുക്കള്‍ പിടി കൂടിയത്. പ്രതികളെ ശനിയാഴ്ച തിരൂര്‍ കോടതിയിൽ ഹാജരാക്കും
Content Summary: Explosives capable of lethal impact seized at Valancherry peak.. Four arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !