പ്രാദേശിക പത്ര പ്രവർത്തകർ നാടിൻ്റെ ഭാഗധേയം നിർണയിക്കുന്നവർ: ആലങ്കോട് ലീലാ കൃഷ്ണൻ കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബ് ഇഫ്താർ സംഗമം ശ്രദ്ധേയമായി..

0

പ്രാദേശിക പത്ര പ്രവർത്തകർ തുഛമായ വേതനത്തിനാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് എങ്കിലും അവർ നാടിൻ്റെ ഭാഗധേയം നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണെന്ന് കവി ആലങ്കോട്  ലീലാകൃഷ്ണൻ പറഞ്ഞു . ചാനലുകളിൽ രാത്രി കാലങ്ങളിൽ ക്രിമിനൽ വാർത്തകളും കുറ്റകൃത്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നത് നല്ല പ്രവണത അല്ലെന്നും അദ്ദേഹം പറഞ്ഞു. റംസാൻ മാസത്തിലെ ഒത്തുചേരലുകൾക്ക് ചരിത്രപരമായും പാരമ്പര്യമായും ഒട്ടേറെ സവിശേഷ പ്രാധാന്യം ഉണ്ടെന്നും ആലങ്കോട് കൂട്ടി ചേർത്തു. കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച പുരസ്ക്കാര ദാനവും ഇഫ്താർ സൗഹൃദ സംഗമവും റോയൽ സിറ്റി ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം : കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബിൻ്റെ അക്ഷര ശ്രീ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ കായക്കൽ അലി മാഷ് ഏറ്റുവാങ്ങി.

കർമ ശ്രീ പുരസ്ക്കാരം ഡോ: വി പി മുഹമ്മദ് റിയാസും സേവന ശ്രീ പുരസ്ക്കാരങ്ങൾ റെയിൽവേ പോർട്ടർ ബഷീർ കോക്കുരും ആംബുലൻസ് ഡ്രൈവർ റഷീദും എറ്റു വാങ്ങി : സേവന ശ്രീ പുരസ്ക്കാരം പ്രവാസി വ്യവസായി എടച്ചലം അബ്ദുൽ സലാമിന് വേണ്ടി ബന്ധു ഏറ്റുവാങ്ങി : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ പറതൊടി മുഖ്യാതിഥിയായി .
പ്രസ്സ് ക്ലബ്ബ് രക്ഷാധികാരി അസ്ക്കർ കൊളത്തോൾ അധ്യക്ഷനായി. അഡ്വ. മുജീബ് കൊളക്കാട്, കെ പി അശോകൻ , എൻ വി കുഞ്ഞിമുഹമ്മദ് , സി വേലായുധൻ, പി കെ  എ കരീം, വി അരവിന്ദാക്ഷൻ മാസ്റ്റർ, ലത മാരായത്ത്, അഡ്വ : ഫൈസൽ റഹ്മാൻ, സി മൊയ്തീൻ കുട്ടി, റഷീദ് കുഞ്ഞിപ്പ മാണൂർ , സി പി സുലൈമാൻ സംസാരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് ഇ നായർ ജില്ലാ ഭരണകൂടത്തിൻ്റെ "നെല്ലിക്ക " ക്യാമ്പയിൻ അവതരിപ്പിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ പി ഖമറുൽ ഇസ്ലാം സ്വാഗതവും മീഡിയ കൺവീനർ ജാഫർ നസീബ് നന്ദിയും പറഞ്ഞു
Content Summary: Local newspaper workers decide the destiny of the country: Alankot Leela Krishnan

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !