അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ അമ്ബരിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. വ്യത്യസ്ത കഥാപാത്രങ്ങളാണ് മമ്മൂട്ടിയുടേതായി വെള്ളിത്തിരയില്‍ തെളിയുന്നത്.
നെഗറ്റീവ് ഷെഡുള്ള കൊടുമന്‍ പോറ്റി(ചാത്തന്‍) കഥാപാത്രത്തെ അവതരിപ്പിച്ച് നിറഞ്ഞ കയ്യടി നേടിയിരുന്നു മമ്മൂട്ടി. തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച് നാളെ മുതല്‍ ഭ്രമയുഗം ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്.
ഒടിടി പ്ലാറ്റ് ഫോം ആയ സോണി ലിവ്വിന് ആണ് ഭ്രമയുഗത്തിന്റെ ഒടിടി അവകാശം വിറ്റു പോയിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം തിയറ്ററില്‍ എത്തിയത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം പത്ത് രാജ്യങ്ങില്‍ റിലീസ് ചെയ്തിരുന്നു. കൂടാതെ മികച്ച സ്‌ക്രീന്‍ കൗണ്ടും ലഭിച്ചു. ഭ്രമയുഗം അറുപത് കോടിയിലധികം കളക്ഷന്‍ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
2024 ഫെബ്രുവരിയില്‍ മലയാള സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ ബ്ലോക് ബസ്റ്റര്‍ ഹിറ്റുകളാണ്. ഫുള്‍ ഓണ്‍ എന്റര്‍ടെയ്ന്മന്റ് ഫാക്ടറുള്ള ഈ രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് ഭ്രമയുഗം കട്ടയ്ക്ക് പിടിച്ചു നിന്നത്. അതും പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഒടുങ്ങിയ സിനിമ. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയുഗത്തിന് ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തം അറിയിച്ചിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്.
Content Summary: Koduman Poti Chathan's game now in OTT; Bhramayuga on Sony Liv from tomorrow
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !