മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. UDF ധാരണ പ്രകാരം 23 മണ്ഡലങ്ങളിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ പി ഉണ്ണികൃഷ്ണൻ്റെ മകൾ അഡ്വ.എ.പി സ്മിജി താനാളൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മുസ്ലീം ലീഗ് നേതാവും വാഗ്മിയും എഴുത്തുകാരനുമായ ബഷീർ രണ്ടത്താണി വീണ്ടും ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടും. ഇത്തവണ പൊന്മുണ്ടം മണ്ഡലത്തിൽ നിന്നാണ് ബഷീർ രണ്ടത്താണി ജനവിധി തേടുന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും, കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഡോ.കെ .പി വഹീദ കാടാമ്പുഴയിൽ നിന്നും, വെട്ടം ആലിക്കോയ പുത്തനത്താണിയിൽ നിന്നും ജനവിധി തേടും.. മറ്റു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് താഴെ ..
Content Summary: Malappuram District Panchayat Muslim League candidates announced
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !