കാടാമ്പുഴ: താളവാദ്യ സംഗീതത്തിലെ ഇന്ത്യൻ കുലപതിയും സുപ്രസിദ്ധ ഡ്രംസ് മാന്ത്രികനുമായ പത്മശ്രീ ഡോ. ആനന്ദ് ശിവമണിക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൻ്റെ 2025-ലെ തൃക്കാർത്തിക പുരസ്‌കാരം.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ തൻ്റെ താളവിസ്മയം കൊണ്ട് പ്രകമ്പനം സൃഷ്ടിച്ച പ്രതിഭയാണ് ശിവമണി. ഡിസംബർ 4-ന് നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ നിർവഹിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു അധ്യക്ഷനാകും. ദേവസ്വം - റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം മുഖ്യാതിഥിയാകും.
Content Summary: Kadampuzha Thrikartika Award goes to drum wizard Dr. Anand Sivamani
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !