വെള്ളിയാ്ച ആറുമണിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്‌ക്കുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷം; പുതിയ വില പ്രാബല്യത്തിൽ
പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് 58 ലക്ഷം ചരക്കു വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
കഴിഞ്ഞ വനിതാ ദിനത്തിൽ ഗാർഹിക പാചകവാതകത്തിന് നൂറു രൂപ കുറച്ചിരുന്നു. വിലവർദ്ധന പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ആയുധമാക്കുന്നത് പ്രതിരോധിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിലകുറച്ചത് സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.
ജില്ലതിരിച്ച് പെട്രോൾ ഡീസൽ വില
| ജില്ല | പെട്രോൾ | ഡീസൽ |
|---|---|---|
| മലപ്പുറം | 106.97 | 95.81 |
| പാലക്കാട് | 106.77 | 95.63 |
| തൃശൂർ | 106.48 | 95.35 |
| വയനാട് | 106.66 | 95.55 |
| കോഴിക്കോട് | 106.33 | 95.24 |
| എറണാകുളം | 105.98 | 95.55 |
- ആലപ്പുഴ
പെട്രോൾ 106.2
ഡീസൽ 95.09
- ഇടുക്കി
പെട്രോൾ106.02
ഡീസൽ 94.93
- കണ്ണൂർ
പെട്രോൾ106
ഡീസൽ 94.93
- കാസർകോട്
പെട്രോൾ 106.39
ഡീസൽ 95.29
- കൊല്ലം
പെട്രോൾ 107.23
ഡീസൽ 96.06
- കോട്ടയം
പെട്രോൾ 106.2
ഡീസൽ 95.09
- പത്തനംതിട്ട
പെട്രോൾ 106.63
ഡീസൽ 95.5
- തിരുവനന്തപുരം
പെട്രോൾ 107.73
ഡീസൽ 96.52
Content Summary: Petrol and diesel reduced by Rs 2 per litre
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !