വളാഞ്ചേരി:വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ മഹോത്സവം ഏപ്രിൽ 17 മുതൽ 22 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ആറു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന്
ഏപ്രിൽ 17ന് കൊടിയേറും. ഏപ്രിൽ 22ന് ഗംഭീര ദേശ വരവുകളോടെ ഉത്സവത്തിന് സമാപനമാകും.
വിവിധ പൂജ ചടങ്ങുകളും ക്ഷേത്രാങ്കണത്തിൽ നടക്കും. ഉത്സവത്തിന് മറ്റേക്കാൻ വിവിധ കലാ പരിപാടികളും അരങ്ങേറും.
ക്ഷേത്രം തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിപ്പാട്, മുണ്ടകിഴി കാലടി നാരായണൻ നമ്പൂതിരി തുടങ്ങിയവർ
മുഖ്യ കാർമികത്വം വഹിക്കും.
പാരമ്പര്യ ട്രസ്റ്റി മഴുവഞ്ചേരി വാസുദേവൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ അജിൻ ആർ ചന്ദ്രൻ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ചാച്ചു പൊറ്റമ്മൽ, ബാലകൃഷ്ണൻ സി, ജിതിൻ ബാബു പി, ഷിനിൽ, ഉത്സവ കമ്മിറ്റി പ്രസിഡന്റ് സുകുമാരൻ കൗസ്തുഭം, സെക്രട്ടറി ജിത്തു ഗോപിനാഥ് വൻപള്ളിയിൽ, വൈസ് പ്രസിഡന്റ് ജിഷ ബാബു, ജോയിൻ സെക്രട്ടറി ശ്രീദേവി, മുകുന്ദൻ തുടങ്ങിയവരാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്.
വളാഞ്ചേരിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഉത്സവ കമ്മിറ്റി പ്രസിഡന്റ് സുകുമാരൻ കൗസ്തുഭം, സെക്രട്ടറി ജിത്തു ഗോപിനാഥ്, ബാലകൃഷ്ണൻ ചെമ്പനാടൻ, ബിജുമോൻ തുടങ്ങിയവർ സംബന്ധിച്ചു.
Content Summary: Valancherry Vaikathur Pooram from April 17 to 22.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !