ലോക്‍സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങൾ

0

ലോക്‍സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും  വിതരണ- സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. അതത് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും വിതരണം. വോട്ടെടുപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് യന്ത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. 
മലപ്പുറം ജില്ലയിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു. 
കൊണ്ടോട്ടി – (ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി – (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്കൂള്‍), പെരിന്തൽമണ്ണ – (ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ), മങ്കട – (ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ), മലപ്പുറം – (ഗവ. കോളേജ് മലപ്പുറം), വേങ്ങര – (കെ എം മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജ്, തിരൂരങ്ങാടി), വള്ളിക്കുന്ന് – (ഗവ. ഹയർ സെക്കന്ററി സ്കൂൾ തിരൂരങ്ങാടി), ഏറനാട് – (ജി യു പി എസ് ചുള്ളക്കാട് മഞ്ചേരി), നിലമ്പൂർ, വണ്ടൂർ- (മാർത്തോമാ എച്ച്എസ് എസ് ചുങ്കത്തറ),  തിരൂരങ്ങാടി – (തിരൂരങ്ങാടി ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ), ‌തിരൂർ, താനൂർ, കോട്ടക്കൽ - (സീതി സാഹിബ്‌ മെമ്മോറിയൽ പോളി ടെക്നിക് കോളേജ് തിരൂർ), തവനൂർ- (കേളപ്പജി കോളേജ് ഓഫ് അഗ്രികൽച്ചർ എഞ്ചിനീയറിങ് ആന്റ് ടെക്നോളജി), പൊന്നാനി – (അച്യുത വാര്യർ ഹയർ സെക്കന്ററി സ്കൂൾ പൊന്നാനി).  
പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ 
ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളേജ് പട്ടാമ്പിയാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ- വിതരണ കേന്ദ്രം.
Content Summary: Lok Sabha Elections: Distribution and collection centers for voting machines

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !