2023 സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും, അനിമേഷ് പ്രധാൻ രണ്ടാം റാങ്കും, ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. അതേസമയം നിരവധി മലയാളികളും റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറിൽ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി 2 മുതൽ ഏപ്രിൽ 9 വരെയായിരുന്നു അഭിമുഖം.
സിദ്ധാർഥ് രാംകുമാറിൻ്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്. നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ് സിദ്ധാർഥ്.
ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളികളായ വിഷ്ണു ശശികുമാർ 31-ാം റാങ്കും, അർച്ചന പിപി 40-ാം റാങ്കും, രമ്യ ആർ 45-ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികൾ.
Content Summary: Civil Services '2023' Result Declared; 'Fourth rank for Malayali'
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !