ഈ വർഷത്തെ ഈദുൽ ഫിതറർ ദിനത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈദ് ഗാഹിൽ നിന്ന് സ്വരൂപിക്കുന്ന സംഖ്യ യുദ്ധ കെടുതിയിൽ പ്രയാസം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്കും, വളാഞ്ചേരി പാലിയേറ്റിവിനും നൽകുന്നതാണ്.
ഗ്രൗണ്ട് സജ്ജീകരണം , ലൈറ്റ് & സൗണ്ട് , വാഹന പാർക്കിംഗ് , ഇവന്റ് മാനേജ്മെന്റ് , വളണ്ടീയർ എന്നീ സബ് കമ്മിറ്റികളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയതായി സംഘാടകർ അറിയിച്ചു
രാവിലെ ഏഴ് മണിക്ക് ഈദ്ഗാഹിലെ നമസ്ക്കാരം ആരംഭിക്കും.
പ്രമുഖ വാഗ്മി അൻസാർ അൻസാരി ഈദ് ഗാഹിന് നേതൃത്വം നൽകും .
ഈദ്ഗാഹിലേക്ക് വരുന്ന സ്ത്രീ പുരുഷന്മാർ അംഗ ശുദ്ധി വരുത്തി മുസല്ലയുമായി ഏഴ് മണിക്ക് മുമ്പ് തന്നെ ഈദ്ഗാഹ് ഗ്രൗണ്ടിൽ എത്തിചേരണമെന്ന് ഭാരവാഹികൾ പറഞ്ഞു.
പാർക്കിംഗ് സൗകര്യം പരിമിതമായതിനാൽ വാഹനങ്ങളുമായി വരുന്നവർ 6:30 ന് ഈദ്ഗാഹിലെത്തണം. അല്ലാത്തപക്ഷം കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശനാനുമതി ലഭിക്കില്ല.
ജനറൽ കൺവീനർ ഡോ. എൻ. എം. മുജീബ് റഹ്‌മാൻ, സെക്രട്ടറി പ്രൊഫ: കെ.ടി. ഹംസ വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ടി. അബ്ദുൽ ഖാദർ ( ഇവൻറ് മാനേജ്മെൻറ്), എൻ. അബ്ദുൽ ജബ്ബാർ (ഗ്രൗണ്ട് സജ്ജീകരണം ), കെ.വി. അമീർ ഹംസ (സാമ്പത്തികം), മുനവ്വർ പാറമ്മൽ (പബ്ലിസിറ്റി ), വി. അനസ് (വളണ്ടിയർ), വി.പി കുഞ്ഞി മുഹമ്മദ് എന്ന മണി (മധുരപലഹാരം), കെ. ഹുസൈൻ & എൻ. ഹുസൈൻ (പാർക്കിങ്ങ്) എന്നിവർ യോഗത്തിൽ സംസാരിച്ചു.
വളാഞ്ചേരി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ
മുനവ്വർ പാറമ്മൽ , പ്രൊഫ. കെ.ടി. ഹംസ, ടി. അബ്ദുൽ ഖാദർ, കെ.ടി. അലി എന്നിവർ പങ്കെടുത്തു.
Content Summary: Eidgah at Valancherry at 7 pm. The organizers said preparations are complete
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !