വളാഞ്ചേരി : രാജ്യത്തു മോദി താരംഗമുണ്ടെന്നത് വ്യാജ വാർത്തകളാണെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വരുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
യു ഡി എഫ് കോട്ടക്കൽ നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് വളാഞ്ചേരി കാവുംപുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റിൽ തന്നെ പൗരത്വ ഭേദഗതി റദ്ധാക്കുമെന്നു അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയുടെ പ്രീതി പിടിച്ചു പറ്റാനാണെന്നും അദ്ദേഹം പറഞ്ഞു.
മാപ്പു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരവിന്ദ് കേജരിവാളിനെ ജയിലിൽ അടച്ചവർ സ്വർണ്ണ കടത്ത് കേസിൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും പിണറായിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, യു ഡി എഫ് ജില്ലാ ചെയർമാൻ പി. ടി. അജയ്മോഹൻ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. എം. ഗഫൂർ, ഡിസിസി സെക്രട്ടറിമാരായ പി. ഇഫ്തികാറുദ്ധീൻ, പി സി. നൂർ, ഉമ്മർ ഗുരുക്കൾ, ബഷീർ രണ്ടത്താണി,സലാം വളാഞ്ചേരി,അഷ്‌റഫ് അമ്പലത്തിങ്ങൽ, കെ. വി. ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ സിദ്ധിക്ക് പരപ്പാര എന്നിവർ പ്രസംഗിച്ചു
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !