വളാഞ്ചേരി. പൊന്നാനി ലോക്സഭാ സ്ഥാനാർഥി ഡോ. എം. പി.അബ്ദു സമദ് സമദാനി ഡോ. എം. ഗോവിന്ദന്റെ വീട് സന്ദർശിച്ചു.
വളാഞ്ചേരിയിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഗോവിന്ദനും കുടുംബവുമായി സമദാനിക്ക് അടുത്ത സൗഹൃദ ബന്ധമാണ് ഉണ്ടായിയുന്നത്.
ഡോക്ടറുടെ വിയോഗ ശേഷം വർഷാവർഷം നടക്കുന്ന അനുസ്മരണ പരിപാടിയിലെല്ലാം മുഖ്യാതിഥിയായി സമദാനി പങ്കെടുക്കാറുണ്ട്. ഡോക്ടറുടെ ആത്മകഥയായ അനുഭവങ്ങൾ നേട്ടങ്ങൾ പ്രകാശനം ചെയ്തതും ആദ്ദേഹമായിരുന്നു. രാവിലെ 8.30 നു ഡോ. ഗോവിന്ദന്റെ വീട്ടിൽ എത്തിയ സമദാനിയെ ഡോ.ഗോവിന്ദൻ്റെ ഭാര്യ വസന്ത സ്വീകരിച്ചു. ദീർഘനേരം വീട്ടിൽ ചെലവൊഴിച്ച ശേഷമാണു തിരിച്ചു പോയത്. നിസ്വാർത്ഥമായ സേവനത്തിലൂടെ സാമൂഹിക ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഡോക്ടർ തന്നെ പോലുള്ള പൊതു പ്രവർത്തകർക്ക് മികച്ച മാതൃകയാണെന്ന് സമദാനി പറഞ്ഞു
വി. മധുസൂദനൻ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, എം. ടി. അസീസ്, ടി. കെ. ആബിദലി, കെ. കെ. മോഹനകൃഷ്ണൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
Content Summary: Samadani visited Dr. Govinda's house.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !