വിൽപ്പനയ്ക്കെത്തിച്ച MDMA യുമായി കോട്ടയ്ക്കൽ സ്വദേശി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

0

മഞ്ചേരി കേന്ദ്രീകരിച്ച് വിപ്പനയ്ക്ക് എത്തിച്ച MDMA യുമായി രണ്ടു പേർ പൊലീസ് പിടിയിലായി.മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മടത്തിൽ ഹാഷിം (25), കോട്ടയ്ക്കൽ പുത്തൂർ അരിച്ചോൾ സ്വദേശി പതിയിൽ മുഹമ്മദ് മുബഷീർ (22) എന്നിവരാണ് പിടിയിലായത്. 
ഇവരിൽ നിന്നും 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം MDMA പൊലീസ് പിടിച്ചെടുത്തു.
മേലാക്കത്തു വെച്ചാണ് ഇവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേയ്ക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ.
കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നിന്നും MDMA കടത്തുന്നതിനിടെ വയനാട് മുത്തങ്ങയിൽ വെച്ച് ഹാഷിം ഉൾപ്പെട്ട നാലംഗ സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു.ഈ കേസിൽ 10 ദിവസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.ഇയാളുടെ പേരിൽ മലപ്പുറം സ്റ്റേഷനിൽ കളവുകേസും നിലവിലുണ്ട്.

പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശിധരൻ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പെക്ടർ ബിനീഷ്,മഞ്ചേരി SI ബസന്ത് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമും മഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Content Summary: Two people, including a native of Kottayam, were arrested with MDMA for sale

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !